2017 ജനുവരി 15, ഞായറാഴ്‌ച

ജീവിതം എന്ന യാഥാർത്യം

                                                മുഖവുര


ഞാൻ എന്നു പറയുന്ന രണ്ടക്ഷരം മറ്റുള്ളവർ തരേണ്ട  സ്ഥാനം അല്ല എന്നു മനസിനെ പലതവണ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടാവാം ചിലരെങ്കിലും. മനസ്സ് സ്വന്ത ബന്ധങ്ങളിൽ കുരുങ്ങി കിടക്കുന്ന നിസ്വാർത്ഥമായ സ്നേഹം അതിൻ്റെ അർഥം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ തിടുക്കം കൂട്ടുന്ന ലോകം ഉണ്ടാവുമോ എന്നറിയില്ല.പക്ഷേ ആവശ്യക്കാരന് ഔചിത്യം  പാടില്ല എന്ന തത്വം വിശ്വസിച്ചു സ്നേഹിച്ചു കുട്ടുന്നവരുടെ  മിടുക്കു അപാരം.

           തിരക്കിനിടയിൽ നഷ്ടപെട്ട ഒരു മിന്നാമിനുങ്ങ്   ആരുടെ എങ്കിലും പിടിയിൽ ഒതുങ്ങിയാൽ അത് എങ്ങനെ  ഉള്ളവർ ആണ് എന്നു മനസ് വായിക്കുവാൻ കഴിവില്ലാതെ  പിടയും .അറിയാതെ തന്നെ മനസിൻറെ ഈണങ്ങൾക്കു ഒത്ത് താളമടിക്കാൻ തുടങ്ങുമ്പോൾ നാമറിയാതെ നമുക്ക് ചുറ്റും തീർക്കപ്പെടുന്ന  മതിലുകൾ !

                           ഒരു പുൽച്ചാടിപോലെ പാറിനടക്കാൻ ,ഓരോ പൂവും മധുരിച്ചു നടക്കുന്ന പൂമ്പാറ്റയെ പോലെ ചമഞ്ഞു ഒരുങ്ങാൻ ആഗ്രഹിക്കാത്തവർ ഉണ്ടോ?അപ്പോൾ അതാ ഒരാൾ  പൂമ്പാറ്റയെ പൂവിൽ നിന്നു നുള്ളി എടുക്കുന്നു .അയാൾക്ക്‌   അത് അതുഭുതം! പക്ഷേ പൂമ്പാറ്റയ്‌ക്കോ ? അപ്പോൾ ഒരിക്കലും പൂമ്പാറ്റ എത്തി നോക്കിയില്ല,തന്നെ അടർത്തി  എടുത്ത  കൈകൾ ആരുടേത് ആയിരുന്നു എന്നു പൂമ്പാറ്റ ചിന്തിച്ചിട്ടുണ്ടാവുമോ  ? ഇല്ല .പൂമ്പാറ്റ കരുതിയിട്ടുണ്ടാവും  അത് ഒരു ശിശു ആയിരിക്കും .പക്ഷേ അത് ഒരു ശിശു ആയിരുന്നോ ? അതോ ...

                 മുന്നിൽ കാണുന്ന പല നിറത്തിൽ ഉള്ള വെളിച്ചം പകർന്നു നൽകുന്ന ബൾബുകൾ , ദൂരെ  നിന്ന് നോക്കുമ്പോൾ എന്തു ഭംഗി ! ആ കെട്ടിടം .അടുത്ത് ചെന്നപ്പോൾ അറിഞ്ഞു  ആ കോട്ട ഭയാനതകളുടെ താവളം ആയിരുന്നു .


                       വാടിക്കരിഞ്ഞ  ഒരു റോസാപ്പൂവിനെ നോക്കി പകിട്ടാർന്ന റോസാപ്പൂക്കൾ കളിയാക്കി ചിരിച്ചപ്പോൾ മിഴിനിറച്ചു നോക്കി നിന്ന കാറ്റു വീശാൻ  മറന്നു എങ്കിൽ .....വാടിക്കരിഞ്ഞ റോസാപ്പൂഇതളുകൾ വീഴാതിരിക്കുമായിരുന്നു.

                      മനുഷ്യൻ എന്ന വാക്കിന്  ദൈവം തന്ന അർത്ഥം ,അത് എന്താണ് എന്നു അറിയാനുള്ള ജ്ഞാനം എനിക്കില്ല.എന്നാൽ ആ അർത്ഥം അല്ല ഇന്നത്തെ ലോകം എന്ന തോന്നൽ അത് സത്യം.

തുടരും ....

1 അഭിപ്രായം:

  1. നന്നായിട്ടുണ്ട്.എങ്കിലും വാക്കുകളുടെ ഇടയിൽ വല്ലാത്ത ഒരു അകൽച്ച ഫീൽ ചെയ്യുന്നു.സെന്റെൻസുകൾ തമ്മിൽ പരസ്പര ബന്ധം ഇല്ലാത്തതു പോലെ തോന്നുന്നു.അതെല്ലാം ശരിയാകും എന്ന വിശ്വാസത്തോടെ മുന്നോട്ടു പോവുക. GOD BLESS YOU.

    മറുപടിഇല്ലാതാക്കൂ